01
Aug 2023
Sun
01 Aug 2023 Sun

പിതാവും രണ്ടുസഹോദരന്മാരും ചേര്‍ന്ന് 17കാരിയെ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍പൂര്‍ തിക്രി ഗ്രാമത്തിലാണ് സംഭവം. പ്രീതിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ തന്നെ യുവാവുമായുള്ള പ്രീതിയുടെ ബന്ധത്തിലുണ്ടായ അതൃപ്തിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രീതിയുടെ പിതാവ് മനരഖന്‍ സിങ്, സഹോദരങ്ങളായ രാധേശ്യാം സിങ്, ഗനശ്യാം സിങ് എന്നിവരാണ് കൊലപാതകം നടത്തിയത്. പ്രതികളെ മൂന്നുപേരെയും പിടികൂടിയതായും ഇവര്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.