കണ്ണൂര്‍ നഗരത്തിനടുത്തെ അറക്കല്‍ ആദികടലായില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. ആദി കടലായിയിലെ ഹമീദിന്റെ മകന്‍ എ റൗഫ്( കട്ട റൗഫ് -26) മരിച്ച സംഭവത്തിലാണ് എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ പോലീസ് വെറുതെവിട്ടത്.
|
തയ്യില്‍ കുറുവയിലെ സഫിയത്ത് മന്‍സിലില്‍ വി ഹസ്രത്ത് നിസാമൂദ്ദീന്‍(32), കാസര്‍കോഡ് പടന്ന സ്വദേശി സംഭവ സമയം സിറ്റിയിലെ ഓലാക്കര പള്ളിക്കടുത്ത് താമസിക്കുന്ന അമീസ്, ബൈത്തു റഹ്‌മയില്‍ ചിറ്റാലിക്കല്‍ മുഹമ്മദ് ഫൈസല്‍(26), താഴെചൊവ്വ സ്പിന്നിങ് മില്ലിനടുത്തുള്ള റഷ മഹലില്‍ കെ ജാസിര്‍(26), താഴെ ചൊവ്വ പുതിയ പുരയില്‍ പിപി മുസഫിര്‍(44), തയ്യില്‍ ഹസന്‍കുട്ടി സഫിയത്ത് മന്‍സിലില്‍ ജംഷീര്‍(38), താവക്കര ഷബനാസില്‍ മുഹമ്മദ് സഫ്രാസ് എസി(32), കടലായി കുറുവയിലെ രജന്ത് ക്വാര്‍ട്ടേഴ്‌സില്‍ മുഹമ്മദ് ആസിഫ്(34) എന്നിവരെയാണ് വെറുതെവിട്ടത്. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ ജോസ് ആണ് വിധി പ്രസ്താവിച്ചത്.
2019 ജൂലൈ 29-ന് രാത്രി കണ്ണൂര്‍ ആദികടലായി ബീച്ച് റോഡിന് സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന റൗഫിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
2016ല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന എം. ഫാറൂഖ് കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു റൗഫ്. 2016 ഒക്ടോബര്‍ 13ന് എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചകത്തൊഴിലാളിയുമായ എം ഫാറഖ് കൊല്ലപ്പെട്ടത്. പോലീസ് നോക്കി നില്‍ക്കെ പട്ടാപ്പകല്‍ ഫാറൂഖിനെ കുത്തി വീഴ്ത്തുകയായിരുന്നു.
കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന കട്ട റൗഫ് പ്രദേശത്തെ ലഹരിമാഫിയക്ക് നേതൃത്വം നല്‍കിയിരുന്ന ആളായിരുന്നുവെന്ന് പറയപ്പെടുന്നു. ലഹരി സംഘത്തിനെതിരേ നീങ്ങിയതാണ് ഫാറൂഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
ഫാറൂഖിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് റൗഫിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം നടത്തുകയും നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പ്രീഡര്‍ അ്ഡ്വ. കെ രൂപേഷ്, പ്രതികള്‍ക്ക് വേണ്ടി അഡ്വ. പിസി നൗഷാദ് എന്നിവരാണ് ഹാജരായത്.
Tags: Kannur Rauf Murder Case, Thalassery Sessions Court Verdict, Adikadalayi Political Murder, Youth League SDPI Clash Kannur, Kerala Crime News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





