30
Sep 2025
Fri
30 Sep 2025 Fri
18 months old girl dies after fell in hot milk pot

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി തിളപ്പിച്ച പാലില്‍ വീണ് ഒന്നരവയസ്സുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം. ഇവിടുത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ജോലിക്കാരിയുടെ മകളാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിളപ്പിച്ച പാല്‍ പാത്രത്തില്‍ നിലത്ത് ഇറക്കി വച്ചിരിക്കുകയായിരുന്നു. ഈ സമയം ഇവിടെ കളിച്ചുകൊണ്ടു നിന്ന കുട്ടി പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

കുട്ടി പാത്രത്തില്‍ വീഴുന്ന സമയം മുതിര്‍ന്നവര്‍ ആരും ഇവിടെ ഉണ്ടായിരുന്നില്ല. കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കൈകാലുകള്‍ക്കുമാണ് ഗുരുതരമായ പൊള്ളലേറ്റത്.

ALSO READ: സെപ്തംബര്‍ 30ന് സംസ്ഥാനത്ത് പൊതു അവധി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക