28
Apr 2024
Thu
28 Apr 2024 Thu
19 year old boy arrested for rape- murder of 55 year old woman

ബംഗളുരുവില്‍ മദ്യംവാങ്ങാന്‍ പോയ 55കാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന 19കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശി കരണ്‍ ആണ് അറസ്റ്റിലായത്.(19 year old boy arrested for rape- murder of 55 year old woman)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളുരുവില്‍ താമസിക്കുന്ന റായ്ചൂര്‍ സ്വദേശിനിയായ ചൊവ്വാഴ്ചയാണ് മദ്യം വാങ്ങാന്‍ വീട്ടില്‍ നിന്നു പുറത്തേക്ക് പോയത്. തുടര്‍ന്ന് ഇവരെ കാണാതാവുകയും തിരച്ചിലില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇവര്‍ ബലാല്‍സംഗത്തിനിരയായെന്നു കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. 55കാരി മദ്യം വാങ്ങി മടങ്ങുമ്പോള്‍ ഇവിടെ നിന്ന് കരണ്‍ ഇവരെ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.