14
Nov 2023
Fri
14 Nov 2023 Fri

അന്നം നൽകുന്ന നാടിന്റെ ദേശീയ ദിനം വ്യത്യസ്തമായി ആഘോഷിച്ചു ഒമാനിലെ രണ്ട് പ്രവാസികൾ. ഒമാന്റെ 53 മത് ദേശീയ ദിനത്തോടനുബന്ധിച്ച് 53 കിലോമീറ്റർ നിർത്താതെ നടന്നാണ് അന്നം നൽകുന്ന നാടിനു വേണ്ടി നന്ദി പ്രകടിപ്പിച്ചത് വർഷങ്ങളായി ഒമാനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി നൂറുദ്ദീനും മലപ്പുറം തിരൂർ സ്വദേശി നൗഫൽ മാണ് മത്ര മുതൽ ബർക്ക പാലസ് വരെ 53 കിലോമീറ്റർ നിർത്താതെ നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാസികൾക്കിടയിൽ വ്യായാമത്തിന്റെ പ്രാധാന്യത്തിന്റെ പ്രചാരണമാണ് യാത്രയിലെ സന്ദേശം എന്ന് ഇരുവരും പറഞ്ഞു..യാത്രയിൽ ഉടനീളം സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും നല്ല സപ്പോർട്ട് ആണ് ലഭിച്ചതെന്ന് ഇരുവരും പറഞ്ഞു.അടുത്തകാലത്തായി ഹൃദയാഘാതം സ്ട്രോക്ക്, ജീവിതശൈലി രോഗങ്ങൾ എന്നിവ വർദ്ധിച്ചു വരുന്നതാണ് കാണുന്നതെന്നും വ്യായാമത്തിന്റെ കുറവും ആഹാര നിയന്ത്രണം ഇല്ലാതാകുന്നതും ആണ് ഇതിന്റെ പ്രധാന കാരണമെന്നും ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിനുവേണ്ടി ദിവസവും മാറ്റിവെച്ചാൽ ഇതിൽ നിന്നും മോചനം ലഭിക്കും എന്നും നൂറുദ്ദീൻ പറഞ്ഞു.

ഒമാനിലെ സാമൂഹ്യ പ്രവർത്തകൻ സിയാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വദേശികളും വിദേശികളുമായി നിരവധി പേർ പങ്കാളികളായി. ഒമാനിലെ നോർക്ക റൂഡ്സ് ലീഗൽ അഡ്വൈസറും ഇന്ത്യൻ എംബസി ലീഗൽ പാനലിലും ഉള്ള അഡ്വക്കേറ്റ് ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു. നിസാർ ഫ്ലാഗ് ഓഫ് ചെയ്തു. നാലുമണിക്ക് മ ത്രയിൽ നിന്നും ആരംഭിച്ച നടത്തം പതിനൊന്ന് മണിക്കൂർ പിന്നിട്ടു രാത്രി മൂന്നുമണിക്ക് ബർക്ക പാലസിൽ അവസാനിച്ചു. അടുത്ത ദേശീയ ദിനത്തിൽ ഇതിലും വിപുലീകരിച്ച് ഒരുപാട് പ്രവാസികളെ ഉൾക്കൊള്ളിച്ചുകൊണ്ട് മരത്തോൺ സംഘടിപ്പിക്കുമെന്ന് പ്രവാസി കൂട്ടായ്മ അറിയിച്ചു..