08
Jun 2026
Mon
08 Jun 2026 Mon
Cargo ship caught fire in Oman coast

ഒമാന്‍ തീരത്ത് വച്ച് എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലെ 24 ജീവനക്കാര്‍ ഇന്ത്യക്കാരാണ്. ഇവര്‍ സുരക്ഷിതരാണെന്ന് ഷിപ്പിങ് മന്ത്രാലയം ഡയറക്ടര്‍ ഓപേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാരിവെക്‌സ് എന്ന മഡഗാസ്‌കര്‍ പതാക വഹിക്കുന്ന കപ്പലിനാണ് തീപിടിച്ചത്. ഇന്ത്യയില്‍ നിന്ന് ഒമാനിലെ ദുഖമിലേക്കു പോവുമ്പോഴായിരുന്നു സംഭവം. അതേസമയം തീപിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. സംഭവസമയം കപ്പലില്‍ ചരക്ക് ഉണ്ടായിരുന്നില്ല.

ALSO READ: വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി