ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ ആറരയോടെ ജില്ലാ ആസ്ഥാനത്തെ കാളിമാതാ ക്ഷേത്രത്തിന് പുറത്ത് പൊലീസ് വാനിനുള്ളിലാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
|
ഡ്രൈവറായ കോണ്‍സ്റ്റബിലും ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. AK 47 തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.
വടക്കന്‍ കശ്മീരിലെ സോപോറില്‍ നിന്ന് ജമ്മു മേഖലയിലെ റിയാസി ജില്ലയിലെ തല്‍വാരയിലെ സബ്‌സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് (STC) പോകുകയായിരുന്ന പൊലീസുകാരെയാണ് മരിച്ചതായി കണ്ടെത്തിയത്.
2 police officers shot dead in Jammu and Kashmir
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





