28
Jan 2024
Wed
28 Jan 2024 Wed

കോട്ടയം: പോക്സോ കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വെളിയന്നൂർ സ്വദേശി 35കാരനായ അനൂപിനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഴ തുക അതീജീവതയ്ക്ക് നൽകണം. 2023ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പാലാ എസ്‌എച്ച്ഒ കെ.പി ടോംസണിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.