ലൈംഗികബന്ധം നിരസിച്ചതിന് 20കാരിയെ ഒപ്പംതാമസിച്ചിരുന്ന യുവാവ് കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സംഭവത്തിൽ പ്രവീൺ സിങ് ധകത്(24)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും നഗരത്തിൽ വാടകവീടെടുത്ത് ഒന്നിച്ചുതാമസം തുടങ്ങിയത് അടുത്തിടെയാണെന്ന് പൊലീസ് പറഞ്ഞു.
|
ഡിസംബർ ഏഴിനാണ് പ്രവീൺ ലിവിങ് ടുഗദർ പങ്കാളിയെ കത്രികയ്ക്ക് കഴുത്തിൽകുത്തിക്കൊന്നത്. കുത്തേറ്റ് യുവതി മരിച്ചതിനു പിന്നാലെ പ്രവീൺ യുവതിയുടെ മൊബൈൽഫോൺ എടുത്ത് വീട് പൂട്ടി രക്ഷപ്പെട്ടു. രണ്ടുദിവസത്തിനു ശേഷമാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഇതിനു പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





