02
Dec 2023
Sun
02 Dec 2023 Sun

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22കാരൻ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ ഖാർ​ഗോണിലാണ് സംഭവം. ഇന്ദൽ സിങ് ജാദവ് ബഞ്ചരയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് യുവാവിന് നെഞ്ചുവേദനയുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ ടീമം​ഗങ്ങൾ യുവാവിനെ മരച്ചുവട്ടിലേക്ക് നീക്കിയിരുത്തി. ടീം കളി ജയിച്ചതോടെ യുവാവ് തന്നെ ആശുപത്രിയിൽ കൊണ്ടുപോവാൻ ആവശ്യപ്പെട്ടു. എന്നാൽ യാത്രയ്ക്കിടെ യുവാവ് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക