29
Jan 2025
Mon
29 Jan 2025 Mon
25th death anniversary of Edakkuni Abdul Razaq

കുന്നമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല എക്‌സിക്യുട്ടീവ് അംഗം, കാരന്തൂര്‍ യൂനിറ്റ് പ്രസിഡന്റ്, മേഖലാ കണ്‍വീനര്‍, എം.എസ്എസ് കാരന്തൂര്‍ യൂനിറ്റ് പ്രസിഡന്റ് കാരന്തൂര്‍ മഹല്ല് ജമാഅത്ത് ജോയന്റ് സെക്രട്ടറി, എസ്.വൈ.എസ് കാരന്തൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, കുന്നമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ കാരന്തൂരിലെ രാഷ്ട്രീയ സാമൂഹ്യ മത സാംസ്‌കാരിക രംഗത്ത് സജീവ സാനിധ്യമായിരുന്ന ഇടക്കുനി അബ്ദുല്‍ റസാഖിന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു. മുന്‍ എം.എല്‍.എ യുസി രാമന്‍ ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുസ്മരണ സമിതി ചെയര്‍മാന്‍ പി. കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമിതി ജനറല്‍ കണ്‍വീനര്‍ ദിനേഷ് കാരന്തൂര്‍ സ്വാഗതവും ട്രഷറര്‍ സി. യൂസുഫ് അനുസ്മരണ പ്രഭാഷണവും നടത്തി. കുടുംബം നല്‍കുന്ന വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണ ഉദ്ഘാടനം മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു നിര്‍വഹിച്ചു.

എംകെ രാഘവന്‍ എം.പി ഓണ്‍ലൈന്‍ വഴി അനുസ്മരിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, കുന്നമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍, മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റസാഖ് വളപ്പില്‍, കോഴിക്കോട് എ.ഡബ്ല്യുഎച്ച് പ്രസിഡന്റ് ഡോക്ടര്‍ കുഞ്ഞഹമ്മദ് കുട്ടി, ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുരേഷ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍, എം.എസ്.എസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബാബു നെല്ലൂളി , കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളി മുണ്ട, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. അഹമ്മദ് ഷരീഫ്, പഞ്ചായത്തംഗങ്ങളായ ഷൈജ വളപ്പില്‍, ഷാജി ചോലക്കല്‍മീത്തല്‍ , അംബിക ദേവി, ജസീല ബഷീര്‍, കാരന്തൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കെ.കെ സുകുമാരന്‍, വിനോദ് പടനിലം, എം.കെ മോഹന്‍ദാസ്, കെ.പി ഉമ്മര്‍, സി. അബ്ദുല്‍ ഗഫൂര്‍, ഒ സുഭന്ദ്രന്‍, ടി.എന്‍ സജീന്ദ്രന്‍, പി. റഷീദ്, എം. ബീരാന്‍ ഹാജി, സി. സോമന്‍, ടി. സോമനാഥന്‍, ഷഹീര്‍ അലി കോളിയോട്ട് സംസാരിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ ടി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക