02
Jun 2026
Mon
02 Jun 2026 Mon
K S Ummar passed away

കുറ്റ്യാടിയിലെ പൗരപ്രമുഖനായ ചെറിയ കണ്ടിയില്‍ വീട്ടില്‍ കെ എസ് ഉമ്മര്‍(84)അന്തരിച്ചു. ഭാര്യ: മറിയം (കയ്യാലക്കല്‍). മക്കള്‍: അഫ്സല്‍ ഷാജഹാന്‍, ഫാസില്‍ ഷാജഹാന്‍, ഫായിസ് ഷാജഹാന്‍, ഫൗസിയ സുബൈര്‍, ഫര്‍ഹ ഹഫ്‌സല്‍, നാഫില യൂനുസ്, ബഹ്ജ ഫഹദ്. മരുമക്കള്‍: സുബൈര്‍, ഹഫ്‌സല്‍, യൂനുസ്, ഫഹദ്.
സഹോദരങ്ങള്‍: കെ. എസ്. കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു, അന്ത്രു, ഇബ്രായിക്കുട്ടി, കദീശ, കുഞ്ഞിപ്പാത്തു, മറിയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

32 വര്‍ഷത്തോളം ദുബയിലെ മനാമയില്‍ പ്രവാസിയായിരുന്നു. പ്രവാസകാലത്തും തുടര്‍ന്ന് നാട്ടിലും കുറ്റ്യാടി കാരുണ്യ, കരുണ, തണല്‍, നന്മ, പാലിയേറ്റീവ്, കുറ്റ്യാടി ഇസ് ലാമിയ കോളജ്, പേരാമ്പ്ര ദാറുന്നുജൂം യത്തീംഖാന, പേരാമ്പ്ര ഇ.എം.എസ്. ആശുപത്രി, മീഡിയവണ്‍, മാധ്യമം തുടങ്ങി നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സും പിന്തുണക്കാരനുമായിരുന്നു.

കുറ്റ്യാടി ബസ് സ്റ്റാന്‍ഡിനായി രണ്ട് ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത് കെ എസ് ഉമ്മറാണ്. മത-മതേതര സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ വര്‍ഷവും വിവിധ മതവിഭാഗങ്ങളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പങ്കെടുപ്പിച്ച് നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.
അഗതികളായ നിരവധി പെണ്‍കുട്ടികളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ച്, സ്വര്‍ണമുള്‍പ്പെടെയുള്ള വിവാഹസഹായങ്ങള്‍ നല്‍കി വിവാഹിതരാക്കുകയും ചെയ്തു. കൂടാതെ, വീട്ടുജോലിയില്‍ സഹായിച്ചിരുന്ന വിധവകള്‍ ഉള്‍പ്പെടെയുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നാക്കം നല്‍കി.

ALSO READ: ഹോംസ്‌റ്റേയില്‍ ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം; കാമുകന്‍ അബോധാവസ്ഥയില്‍