18
May 2026
Sun
18 May 2026 Sun
sdpi-kasarkode-district-president-denies-fake-claim-over-party-investigation-against-ashraf-badaje

എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഷറഫ് ബഡാജെക്കെതിരെ പാര്‍ട്ടി തല അന്വേഷണം നടക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സവാദ്. പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന നയ നിലപാടുകളെ വസ്തുതാപരമായി എതിര്‍ക്കാനോ തെറ്റാണെന്ന് സ്ഥാപിക്കാനോ കഴിയാത്തതുകൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങളുമായി ചില കേന്ദ്രങ്ങള്‍ മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്ഡിപിഐ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ നേരിടാനുള്ള സൈദ്ധാന്തികമായ ഉള്‍ക്കരുത്തോ ആശയഭദ്രതയോ ഇല്ലാത്തവര്‍ക്ക് വ്യാജ ആരോപണങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇത്തരക്കാരുടെ ഹീനശ്രമങ്ങളെ പൊതുസമൂഹം കരുതിയിരിക്കണം. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും ജില്ലാ പ്രസിഡന്റ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ALSO READ: അബൂദബിയിലെ ബറഖ ആണവനിലയത്തിനു നേരെ ഡ്രോണ്‍ ആക്രമണം