28
Jun 2026
Sat
ബാലരാമപുരത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് രാത്രിയില്‍ ഭക്ഷണം കഴിക്കുവാന്‍ പോവുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് സംഘടിച്ചെത്തിയ കോണ്‍ഗ്രസ്സുകാര്‍ അക്രമിച്ചത്. പരിക്കേറ്റ ഇജാസ്, കാമില്‍, റാഷിദ്, ഷെഹിന്‍ എന്നിവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
ഫിറോസ്, ബാബാജി, അല്‍ അമാന്‍, ഹാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഭരണത്തിന്റെ തണലില്‍ ആക്രമണം അഴിച്ചുവിട്ട കോണ്‍ഗ്രസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് നീതി നടപ്പാക്കാന്‍ പോലിസ് തയ്യാറാവണമെന്ന് എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ് ആവശ്യപ്പെട്ടു.





