18
Aug 2023
Wed
18 Aug 2023 Wed

ആശുപത്രിയില്‍ പോവാതെ ഭര്‍ത്താവിന്റെ പരിചരണത്തില്‍ വീട്ടില്‍ പ്രസവിച്ച 27കാരി രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചു. നവജാതശിശുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് ധര്‍മപുരി ജില്ലയിലെ പോച്ചാംപള്ളിക്കടുത്തു പുലിയാംപാട്ടിയില്‍ മദേഷിന്റെ ഭാര്യ എം ലോകനായകിയാണു മരിച്ചത്. സംഭവത്തില്‍ മദേഷിനെ പൊലീസ് ക്സ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസവത്തിനു പിന്നാലെ അമിതരക്തസ്രാവമുണ്ടായി അബോധാവസ്ഥയിലായ ലോകനായകിയെ മദേഷ് ഉടന്‍തന്നെ പെരുഗോബനപള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ പരാതിയിലാണ് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടില്‍തന്നെ പ്രസവം എടുക്കുന്ന രീതിയെക്കുറിച്ച് മദേഷ് നിരവധി യൂട്യൂബ് വിഡിയോകള്‍ കണ്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക