15
Jun 2024
Sun
15 Jun 2024 Sun
wild mushorrm death

ഷിലോങ്: മേഘാലയയില്‍ കൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു. വെസ്റ്റ് ജെയ്ന്തിയ ഹില്‍സ് ജില്ലയില്‍ സഫായി എന്ന ഗ്രാമത്തിലാണ് സംഭവം.  ( 3 children died after eating mushrooms; 9 people are in hospital ) റിവാന്‍സാക സുചിയാങ് (8), കിറ്റ്ലാങ് ദുചിയാങ് (12), വന്‍സലന്‍ സുചിയാങ് (15) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുള്ള ഒന്‍പത് പേരെ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ വിഷമുള്ള കാട്ടുകൂണ്‍ ആണോ കഴിച്ചതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇതിന് മുമ്പും മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് ആളുകള്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. 2021ല്‍ സമാന രീതിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചിരുന്നു. അവരും കഴിച്ചത് കാട്ട് കൂണ്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക