09
Sep 2023
Sat
09 Sep 2023 Sat

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ വിവാഹപന്തല്‍ അഴിച്ചുമാറ്റവെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. തുഷാര്‍വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി കെട്ടിയ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടെ ഇരുമ്പുപൈപ്പ് വൈദ്യുതിലൈനില്‍ തട്ടിയാണ് അപകടം. വെള്ളി രാത്രി ഏഴോടെയാണ് സംഭവം.
ബിഹാര്‍ സ്വദേശികളായ ആദിത്യന്‍, കാശി റാം പശ്ചിമബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്. സംഭവസമയം വെള്ളാപ്പള്ളി നടേശനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക