02
Aug 2023
Tue
02 Aug 2023 Tue

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 10 മിനിറ്റിനിടെ അരങ്ങേറിയത് മൂന്നു കവര്‍ച്ചകള്‍. വൃദ്ധനെ കുത്തിക്കൊല്ലുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൊടുംകുറ്റവാളിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ പുലര്‍ച്ചെയാണ് കവര്‍ച്ചകള്‍ അരങ്ങേറിയത്. 74കാരനായ മോഹന്‍ ലാന്‍ ചബ്രയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തില്‍ നിന്ന് സ്വര്‍ണവും പണവും അക്രമികള്‍ കവര്‍ന്നു. 54കാരനായ അശോക്, 70കാരനായ ഓം ദത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ദത്തില്‍ നിന്ന് 500 രൂപയും ഏതാനും രേഖകളുമാണ് കവര്‍ന്നത്.
42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്ഷയ് കുമാര്‍, കൂട്ടാളികളായ സോനു, വൈഭവ് ശ്രീവാസ്തവ എന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക