15
Aug 2024
Wed
15 Aug 2024 Wed
3 year old girl dies after dog fell on her from fifth floor

അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ നായ ദേഹത്ത് പതിച്ച് മൂന്നുവയസ്സുകാരി മരിച്ചു. മുംബൈയിലാണ് സംഭവം. അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലികയുടെ ദേഹത്തേക്കാണ് നായ വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന്റെ ആഘാതത്തിൽ നിലത്തുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. നായ വീഴ്ചയ്ക്കു പിന്നാലെ എഴുന്നേൽക്കുകയും ഓടിക്കൂടിയവർ ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. നായയെ കെട്ടിടത്തിനു മുകളിൽ നിന്ന് ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക