27
Jun 2024
Wed
27 Jun 2024 Wed
30 year old bank staff dies of heart attak

30കാരനായ ബാങ്ക് ജീവനക്കാരന്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ മഹോബയിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ശാഖയിലെ അഗ്രി ജനറല്‍ മാനേജരായ രാജേഷ് കുമാര്‍ ഷിന്‍ഡേ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 19നാണ് സംഭവം. ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നതിനിടെ രാജേഷ് കുമാര്‍ ഷിന്‍ഡേ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ മുഖത്ത് വെള്ളം കുടഞ്ഞും സിപിആര്‍ നല്‍കിയും പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരിക്കുകയായിരുന്നു.