30
Dec 2023
Sun
30 Dec 2023 Sun

മെട്രോ ട്രെയിന്റെ വാതിലിൽ സാരി കുടുങ്ങിയതിനെ തുടർന്ന് പുറത്തേക്ക് വീണ 35കാരി മരിച്ചു. ഡൽഹിയിലെ ഇൻഡർലോക്ക് സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ചയാണ് റീനയെന്ന യുവതിയുടെ സാരിയുടെ ഒരുഭാ​ഗം മെട്രോ ട്രെയിന്റെ ഉള്ളിൽ കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിൻ നീങ്ങിയതോടെ പ്ലാറ്റ്ഫോമിൽ നിന്ന യുവതി തലയടിച്ചുവീഴുകയും ട്രെയിന്റെ അടിയിൽപെടുകയും ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ റീന സഫ്ദർജങ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.

യുവതി ഇൻഡർലോക്ക് മെട്രോ സ്റ്റേഷനിൽ ട്രെയിൻ മാറിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടമെന്ന് ബന്ധുവായ വിക്കി പറഞ്ഞു. റീനയുടെ ഭർത്താവ് ഏഴുവർഷം മുമ്പ് മരിച്ചിരുന്നു. യുവതിക്ക് ഒരു മകനും മകളുമാണുള്ളത്.