27
Jun 2024
Mon
27 Jun 2024 Mon

ചെന്നൈ: തമഴ്‌നാട് അരിയല്ലൂരില്‍ ജ്യോതിഷിയുടെ വാക്ക് കേട്ട് പിഞ്ചുകുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തിൽ മുക്കിക്കൊന്നു. ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പ്രതി മൊഴി നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ അന്‍പത്തിയെട്ടുകാരനായ മുത്തച്ഛൻ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 38 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഇയാള് കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് മുത്തച്ഛന്‍ കൊലപാതകം നടത്തിയത്.

മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കുളിമുറിയിലെ ബാരലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുഞ്ഞ് മരിച്ചത് എങ്ങനയെന്ന് സംശയമുയര്‍ന്നതോടെ മുത്തച്ഛന്‍ ഉള്‍പ്പടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മുത്തച്ഛൻ തന്നെ കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തുക ആയിരുന്നൂ. ജ്യോതിഷിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല.

38-day-old baby boy was killed by his grandfather in Ariyalur