28
Apr 2024
Sun
28 Apr 2024 Sun
chennai currency

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച നാല് കോടി രൂപ പിടികൂടി. താംബരം സ്റ്റേഷനില്‍ വച്ചാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. ( 4-crore-rupees-that-he-tried-to-take-in-the-train-were-seized-four-people-including-a-bjp-worker-were-arrested )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡാണ് പണം പിടികൂടിയത്. തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് പിടികൂടിയത്. ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രനു വേണ്ടിയുള്ളതാണ് പണമെന്നാണ് പ്രാഥമിക സൂചന.

ഇന്നലെ രാത്രി ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്.