01
Jun 2023
Sat
01 Jun 2023 Sat

ഭുവനേശ്വർ: മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു ട്രെയിനുകളിൽ കൂട്ടിയിടിച്ചാണ് ഒഡിഷയിൽ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. രണ്ടു യാത്രാവണ്ടികളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽ പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാലിമാറിൽ നിന്ന് (കൊൽക്കത്ത) ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടൽ എക്‌സ്പ്രസും (12841) , യശ്വന്ത്പുർ ഹൗറ (12864) എക്‌സ്പ്രസും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് വെള്ളിയാഴ്ച ഒഡിഷയിൽ സംഭവിച്ചത്

കോറോമാണ്ടൽ എക്‌സ്പ്രസിന്റെ പത്തോളം കോച്ചുകൾ പാളം തെറ്റിയെന്ന് റെയിൽവേ വക്താവ് അമിതാഭ് ഷർമ അറിയിച്ചു. പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതാണ്യശ്വന്ത്പുർ ഹൗറ ട്രെയിൻ കൂടി അപകടത്തിൽപ്പെടാൻ കാരണം. ഇതോടെ യശ്വന്ത്പുറിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരുഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും അപകടത്തിൽപ്പെട്ടു. ഈ ട്രെയിനിന്റെ മൂന്ന് നാല് കോച്ചുകൾ അപകടത്തിൽപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുഡ്‌സ് ട്രെയിൻ കൂട്ടിയിടിച്ചാണ് കോറോമാണ്ടൽ എക്‌സ്പ്രസ് പാളം തെറ്റിയതെന്നായിരുന്നു പ്രാഥമിക വിവരം.എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ പൂർണമായ വ്യക്തത വന്നിട്ടില്ല. ഇതു സംബന്ധിച്ച് റെയിൽവേയുടെ വിശദീകരണം വരാനിരിക്കുന്നതേയുള്ളൂ. സിഗ്‌നൽ സംവിധാനത്തിൽ പാളിച്ചയുണ്ടായോ എന്ന പരിശോധനയും നടക്കുന്നുണ്ട്.