22
Sep 2022
Sun
22 Sep 2022 Sun

ജീവനക്കാർ അശ്രദ്ധമായി വാഹനം പൂട്ടി മടങ്ങിയതിനെ തുടർന്ന് സ്കൂൾ ബസ്സിനുള്ളിൽ ഉറങ്ങിയ നാലുവയസ്സുകാരി കനത്ത ചൂടിനെ തുടർന്ന് മ​രി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​നം കൊ​ച്ചു​പ​റമ്പി​ൽ അ​ഭി​ലാ​ഷ് ചാ​ക്കോ- സൗ​മ്യ ദ​മ്പതി​ക​ളു​ടെ ഇ​ള​യ മ​ക​ൾ മി​ൻ​സ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്. നാലാംജന്മദിനത്തിലായിരുന്നു ബാലികയുടെ ദാരുണമരണം. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അ​ൽ​വ​ഖ്റ​യി​ലെ ദി ​സ്പ്രിം​ഗ്ഫീ​ൽ​ഡ് കി​ൻറ​ർ​ഗാ​ർ​ട്ട​ണി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് മി​ൻ​സ. രാ​വി​ലെ സ്കൂ​ൾ ബ​സ്സി​ൽ സ്കൂ​ളി​ലേ​ക്കു പോ​യ മിൻസ ഉ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. കുട്ടികളെല്ലാം ഇറങ്ങിയെന്നു കരുതിയ ജീ​വ​ന​ക്കാ​ർ ബ​സ് ലോ​ക്ക് ചെ​യ്തു പോ​വു​ക​യാ​യി​രു​ന്നു.

 

ഉ​ച്ച​യ്ക്കു കു​ട്ടി​ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി ബ​സ് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മിൻസയെ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അടച്ചുപൂട്ടിയ വാഹനത്തിനുള്ളിൽ കുടുങ്ങിയ കുട്ടി കഠിനചൂട് താങ്ങാനാവാതെ മരിക്കുകയായിരുന്നുവെന്നാണ് നി​ഗമനം.