15
Apr 2025
Mon
15 Apr 2025 Mon
44 year old man arrested for sexually assaulting 5 year old girl

അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ 44കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട കോന്നി ഐരവണ്‍ പൊണ്ണനാംകുഴി സാബു മാത്യുവിനെയാണ് ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജനുവരി ഒന്നിനും ഏപ്രില്‍ അഞ്ചിനുമിടയിലായി പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയുടെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പത്തനംതിട്ട ശിശുക്ഷേമസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആറന്മുള എസ്എച്ച്ഒ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ ഹരീന്ദ്രന്‍, എസ് സി പി ഓമാരായ പ്രദീപ്, അനില്‍, ഉമേഷ്, ബിനു കെ ഡാനിയേല്‍, താജുദീന്‍, സി പി ഓമാരായ വിനോദ്, ജിബിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.