30
Jun 2025
Sun
30 Jun 2025 Sun
45 year old man killed by fake bride and gang

വയസ്സ് 45 ആയിട്ടും പെണ്ണ് കെട്ടാനായില്ലെന്നും തന്റെ കാലശേഷം 18 ഏക്കര്‍ ഭൂമി നോക്കാനാളില്ലെന്നുമുള്ള ആത്മീയ ഗുരുവിന് പരാതി പറഞ്ഞയാളെ കൊന്ന് പണവും ആഭരണവും തട്ടിയെടുത്ത് യുവതിയും കൂട്ടാളികളും.(45 year old man killed by fake bride and gang) മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലക്കാരനായ ഇന്ദ്രകുമാര്‍ തിവാരിയാണ് കൊല്ലപ്പെട്ടത്. പാര്‍ട് ടൈം അധ്യാപകനും കര്‍ഷകനുമായ ഇന്ദ്രകുമാര്‍ തിവാരി കഴിഞ്ഞമാസം ഗുരു അനിരുദ്ധാചാര്യ മഹാരാജിനെ കണ്ടാണ് തന്റെ ആകുലതകള്‍ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോ കണ്ട തട്ടിപ്പ് സംഘത്തില്‍ പെട്ട സാഹിബ ബാനുവെന്ന യുവതി ഇന്ദ്രകുമാറിനെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുകയും ചെയ്തു. ഖുഷി തിവാരിയെന്നായിരുന്നു യുവതി ഇന്ദ്രകുമാറിനെ സ്വയം പരിചയപ്പെടുത്തിയത്. ഇതിനു പിന്നാലെ യുവതി വിവാഹാഭ്യര്‍ഥനയും നടത്തി.

ഇന്ദ്രകുമാര്‍ വിവാഹത്തിന് സമ്മതം മൂളിയതോടെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇന്ദ്രകുമാര്‍ യുവതിയെ വിവാഹം കഴിച്ചു. പിന്നാലെ ഇന്ദ്രകുമാറിനെ കൊല്ലുകയും ഇയാള്‍ കൊണ്ടുവന്ന പണവും ആഭരണങ്ങളുമായി യുവതിയും സംഘവും കടന്നുകളയുകയുമായിരുന്നു.

ഇന്ദ്രകുമാറിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഇവരുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

ALSO READ: ബാങ്ക് ജീവനക്കാരനുമായി അമ്മയ്ക്കും മകള്‍ക്കും അവിഹിത ബന്ധം; തെലങ്കാനയില്‍ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കണ്ടെത്തല്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക