തെലങ്കാനയില്‍ നവവരനെ കൊലപ്പെടുത്തി കനാലില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ വധുവിനും അമ്മയ്ക്കും ബാങ്ക് ജീവനക്കാരനുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തല്‍. തേജേശ്വര്‍ റാവു എന്ന യുവാവിന്റെ മരണമാണ് കൊലപാതകമാണെന്നു പോലീസ് കണ്ടെത്തിയതും യുവാവിന്റെ ഭാര്യ ഐശ്വര്യ, ഇവരുടെ അമ്മ സുജാത, ഇരുവരുമായും അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന ബാങ്ക് ജീവനക്കാരന്‍ തിരുമല്‍ റാവു, തിരുമല്‍ റാവുവിന്റെ അച്ഛനായ മുന്‍ പോലീസുകാരന്‍, കൊലയാളികളായ നാഗേഷ്, പരശുറാം, രാജേഷ് തുടങ്ങി എട്ടോളം പേരെ അറസ്റ്റ് ചെയ്തതും.
|
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ തൂപ്പ് ജോലിക്കാരിയായിരുന്നു സുജാതയെന്ന് പോലീസ് പറഞ്ഞു. 2016ല്‍ സുജാത ഇവിടുത്തെ ജീവനക്കാരനായ തിരുമല്‍ റാവുവുമായി അവിഹിത ബന്ധം തുടങ്ങി. സുജാത അവധിയില്‍ പോയപ്പോള്‍ മകള്‍ ഐശ്വര്യയെ ജോലിയില്‍ കയറ്റി. ഇതോടെ തിരുമല്‍ റാവുവും ഐശ്വര്യയും അടുത്തു. 2019ല്‍ തിരുമല്‍ റാവു മറ്റൊരു യുവതിയെ വിവാഹം ചെയ്‌തെങ്കിലും ബന്ധം തുടര്‍ന്നു.
ഇതിനിടെ സുജാത മകള്‍ക്കും തിരുമല്‍ റാവുവുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ മകളെ സര്‍വേയറും നൃത്താധ്യാപകനുമായ തേജേശ്വര്‍ റാവുവുമായി വിവാഹത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ വിവാഹം തീരുമാനിച്ചതിനു പിന്നാലെ ഐശ്വര്യ ഒളിവില്‍ പോയി. പിന്നീട് മടങ്ങിയെത്തിയ ഐശ്വര്യ സ്ത്രീധനം നല്‍കാനുള്ള പണം അമ്മയ്ക്ക് സ്വരൂപിക്കാനാവാത്തതിനാലാണ് താന്‍ ഒളിവില്‍ പോയതെന്ന് തേജേശ്വറിനെ വിശ്വസിപ്പിച്ചു. വിവാഹം കഴിക്കണമെന്ന് തേജേശ്വറിനോട് ഐശ്വര്യ ആവശ്യപ്പെടുകയും ചെയ്തു. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മെയ് 18ന് തേജേശ്വര്‍ ഐശ്വര്യയെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ തേജേശ്വറിനെ വിവാഹം കഴിച്ച ശേഷവും ഐശ്വര്യ തിരുമുല്‍ റാവുമായി ബന്ധം തുടര്‍ന്നിരുന്നു. തുടര്‍ന്ന് തേജേശ്വറിനെ കൊല്ലാന്‍ ഇരുവരും പദ്ധതി തയ്യാറാക്കി. തേജേശ്വറിന്റെ നീക്കമറിയാന്‍ അദ്ദേഹത്തിന്റെ ബൈക്കില്‍ ഐശ്വര്യ ജിപിഎസ് ഉപകരണം സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ തിരുമല്‍ റാവു ഐശ്വര്യയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ വാടകകൊലയാളികളെ നിയോഗിച്ചു. സ്ഥലം അളക്കാനെന്ന വ്യാജേന കൊലയാളികള്‍ തേജേശ്വറിനെ കാറില്‍ കയറ്റികൊണ്ട് പോവുകയും മാര്‍ഗമധ്യേ തലയ്ക്കടിച്ചും കഴുത്തറുത്തും വയറ്റില്‍ കുത്തിയും കൊലപ്പെടുത്തുകയും ചെയ്തു. മുന്‍സീറ്റില്‍ നിന്ന് മൃതദേഹം പിന്‍സീറ്റിലേക്ക് മാറ്റുകയും ചോരപുരണ്ട പ്രതികളുടെ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ ശേഷം തിരുമല്‍ വാങ്ങി നല്‍കിയ പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തു.
തുടര്‍ന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു സംഘം രക്ഷപെട്ടു. എന്നാല്‍ കനാലില്‍ വെള്ളം കുറവായതിനാല്‍ മൃതദേഹം അവിടെ തന്നെ കിടന്നു. യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഫോണ്‍ ലൊക്കേഷന്‍ വച്ച് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തേജേശ്വറിനെ കാണാതായെന്നു പ്രചരിപ്പിക്കാനായിരുന്നു പ്രതികളുടെ നീക്കം. ഒരിക്കലും മൃതദേഹം കണ്ടെത്തില്ലെന്നും ഇവര്‍ വിശ്വസിച്ചു. ഐശ്വര്യയും തിരുമല്‍ റാവുവും ലഡാക്കിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനായി 20 ലക്ഷം രൂപ ഇയാള്‍ വായ്പയെടുക്കുകയും ഇരുവര്‍ക്കുമുള്ള ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തിരുന്നുവെന്നു പോലീസ് കണ്ടെത്തി.
അതേസമയം തനിക്കെതിരേ സംശയം തോന്നാരിക്കാന്‍ തേജേശ്വറിനെ കൊലപ്പെടുത്തിയ ശേഷവും ഐശ്വര്യ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു തങ്ങിയത്. എന്നാല്‍ ഐശ്വര്യ തിരുമല്‍ റാവുവുമായി നിരന്തരം വീഡിയോ കോളിലും മറ്റും സംസാരിച്ചിരുന്നത് കണ്ടിരുന്ന കുടുംബം മകന്റെ കാണാതാവലില്‍ ഐശ്വര്യക്കും തിരുമല്‍ റാവുവിനും ബന്ധം ഉണ്ടെന്ന സംശയം പോലീസിനെ അറിയിക്കുകയായിരുന്നു.
ALSO READ: നവവരന്റെ മൃതദേഹം കനാലില്‍; വധുവും അമ്മയും പോലീസ് കസ്റ്റഡിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





