
കോഴിക്കോട് നാദാപുരത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ആയഞ്ചേരി കോട്ടോങ്ങിയില് സായൂജ്(20), കോട്ടപ്പുള്ളി മഠത്തില്‍ സായൂജ്(20), ഏറാമല പുത്തലത്ത് താഴെക്കുനി ആദിത്യന്(19), വള്ള്യാട് പാറേമ്മല്‍ ആദിത്യന്(19), ആയഞ്ചേരി തയ്യില്‍ അനുനന്ദ്(18) എന്നിവരാണ് അറസ്റ്റിലായത്.
![]() |
|
ഇന്‍സ്റ്റഗ്രാം വഴി പരിചയം സ്ഥാപിച്ചാണ് പ്രതികള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. തുടര്‍ന്ന് വിവരം വടകര പോലീസില്‍ അറിയിക്കുകയായിരുന്നു. പീഡനം നടന്നത് നാദാപുരം പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. ഇതുപ്രകാരം അഞ്ച് എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ALSO READ: പാലക്കാട്ട് ഡിവൈഎഫ്ഐ പ്രവര്ത്തകന് നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരിക്കേറ്റ യുവാവിന്റെ നില ഗുരുഗതരം