27
Jun 2025
Mon
27 Jun 2025 Mon
5 passengers die after falling from crowded train near Mumbai

മുംബൈ: മുംബൈയ്ക്ക് സമീപം തിരക്കേറിയ ട്രെയിനില്‍ നിന്ന് 5 യാത്രക്കാര്‍ വീണ് മരിച്ചു. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണാണ് അഞ്ച് യാത്രക്കാര്‍ മരിച്ചത്. കുറഞ്ഞത് 10 മുതല്‍ 12 വരെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് വീണതായി റിപ്പോര്‍ട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താനെ ജില്ലയിലെ മുംബ്ര സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് കാരണമാണ് ആളുകള്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് വീഴാന്‍ കാരണമായതെന്നാണ് ഔദ്യോഗിക വിശദീകറണം. അമിത തിരക്ക് കാരണം വാതിലുകളില്‍ തൂങ്ങിക്കിടക്കുമ്പോഴാണ് യാത്രക്കാര്‍ യാത്ര ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

 

റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തെത്തുടര്‍ന്ന് മുംബൈ സബര്‍ബനിനായി നിര്‍മ്മിക്കുന്ന എല്ലാ റേക്കുകളിലും ഓട്ടോമാറ്റിക് ഡോര്‍ ക്ലോഷര്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് റെയില്‍വേ തീരുമാനിച്ചു. കൂടാതെ, സര്‍വീസിലുള്ള എല്ലാ റേക്കുകളും പുനര്‍രൂപകല്‍പ്പന ചെയ്യുകയും വാതില്‍ അടയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുമെന്നും റെയില്‍വേ അറിയിച്ചു.

5 passengers die after falling from crowded train near Mumbai