23
Jun 2025
Thu
23 Jun 2025 Thu
5 year old boy bleed to death after broken glass penetrated in leg

മേശയിലെ(ടീപ്പോ) ഗ്ലാസ് പൊട്ടി കാലില്‍ തറച്ച് അഞ്ചുവയസ്സുകാരന്‍ രക്തംവാര്‍ന്നു മരിച്ചു. കൊല്ലം കുണ്ടറ കുമ്പളം സ്വദേശികളായ സുനീഷ് -റൂബി ദമ്പതികളുടെ മകന്‍ എയ്ദന്‍ ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റൂബി കുളിക്കാന്‍ കയറിയ സമയത്താണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. അമ്മ കുളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് ചോരവാര്‍ന്ന് കിടക്കുന്ന എയ്ദനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടീപ്പോയുടെ മുകളില്‍ കയറി നിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീണു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക