13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55കാരന് 41 വർഷം കഠിനതടവും 49000 രൂപ പിഴയും ശിക്ഷ. മലപ്പുറം മമ്പാട് പുള്ളിപ്പാടം കോളപ്പാടൻ അക്ബറിനെയാണ് നിലമ്പൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷിച്ചത്.
|
പിഴത്തുക അതിജീവിതന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും നാലുമാസവും അധിക തടവ് അനുഭവിക്കണം. 2024 ജനുവരി 14 നാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. 19 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും മൂന്നു തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.
ALSO READ: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





