19
Sep 2025
Tue
19 Sep 2025 Tue
19 year old student arrested for impregnating teen girl

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ. ശ്രീകാര്യം സ്വദേശി ആൽഫിൻ ജെ സെൽവൻ ആണ് പിടിയിലായത്. കാര്യവട്ടം കോളജിലെ രണ്ടാംവർഷ ചരിത്ര വിദ്യാർഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെൺകുട്ടി ഒന്നരമാസം ഗർഭിണിയാണ്. മകളുടെ ശാരീരികമായ മാറ്റം അറിഞ്ഞ മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്നു കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

സോഷ്യൽ മീഡിയ വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇതു പിന്നീട് പ്രണയത്തിനു വഴിമാറുകയും പെൺകുട്ടിയെ ആളില്ലാത്ത നേരത്ത് തൻ്റെ വീട്ടിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

ALSO READ: ഉടുമ്പൻചോലയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക