19
Nov 2024
Sat
19 Nov 2024 Sat
56 year old man impregnating minor girl during witchcraft treatment

മന്ത്രവാദ ചികിത്സ നടത്തി വിവാഹം പെട്ടെന്ന് നടത്തിക്കാമെന്ന് വിശ്വസിപ്പിച്ച് 56കാരന്‍ പെണ്‍കുട്ടിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പെണ്‍കുട്ടിക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധനാഫലമടക്കം പ്രതിക്കെതിരായതോടെ നിലമ്പൂര്‍ അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി പ്രതിക്ക് 16 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. മലപ്പുറം കാളികാവ് കെഎകെ പടിയിലെ കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിനെയാണ് ജഡ്ജി കെപി ജോയ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. മന്ത്രവാദചികില്‍സയ്ക്കു ശേഷം 19കാരി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം വെളിപ്പെട്ടത്. പരാതിയില്‍ അന്വേഷണം നടത്തിയ നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ടി സജീവനാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്.

അതിജീവിതയ്ക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി വിഷ്ണുവാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. ശാരീരികമായും മാനസികമായും അവശയായ അതിജീവിത വ്യക്തമായ രീതിയില്‍ സംസാരിക്കാന്‍ കഴിയാത്ത നിലയിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ശിക്ഷ ലഭിച്ചതോടെ പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക