അമേരിക്കയിലെ ഫ്ലോറിഡയിൽ അമ്മയും മകനും തമ്മിലുള്ള ലൈംഗികബന്ധം പുറത്തായത് ആക്രമണക്കേസിന്റെ അന്വേഷണത്തിനിടെ. 46കാരിയായ ക്രിസ്റ്റീന ക്ലെമെൻസും 22കാരനായ മകൻ ഷെയ്ൻ ക്ലെമെൻസും തമ്മിൽ മകൻ 18 വയസായതു മുതൽ ലൈംഗികബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
|
കഴിഞ്ഞ മാസം മകൻ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ക്രിസ്റ്റീന പൊലീസിൽ വിളിച്ചതോടെയാണ് സംഭവം പുറത്തായത്. അറസ്റ്റിലായ ഷെയ്ൻ പൊലീസിനോട് അമ്മയുമായി ലൈംഗികബന്ധത്തിലായിരുന്ന വിവരം വെളിപ്പെടുത്തുകയായിരുന്നു.
പിന്നീട് പോലീസ് ക്രിസ്റ്റീനയോട് മകനുമായി ലൈംഗികബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ, “ഏകദേശം 100 തവണ” എന്നായിരുന്നു മറുപടിയെന്നാണ് ഷെരീഫ് ഗ്രേഡി ജഡ് പറഞ്ഞത്. ഭാര്യയും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും, ഇരുവരും മാസ്റ്റർ ബെഡ്‌റൂമിൽ കയറി വാതിൽ പൂട്ടിയിരുന്നതിൽ ചെറിയ സംശയം തോന്നിയിരുന്നുവെന്നും ക്രിസ്റ്റീനയുടെ ഭർത്താവ് പോലീസിനോട് പറഞ്ഞു.
ക്രിസ്റ്റീനയെ രണ്ട് കുറ്റങ്ങൾ ചുമത്തി 5,250 ഡോളർ ജാമ്യത്തിൽ സെപ്റ്റംബർ 4ന് വിട്ടയച്ചു. ഷെയ്‌നെതിരെ ഇൻസെസ്റ്റ്, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്; ഇയാൾ ജാമ്യമില്ലാതെ കസ്റ്റഡിയിൽ തുടരുകയാണെന്ന് റിപ്പോർട്ട്.
ALSO READ:വിവാഹം കഴിഞ്ഞ് 17-ാം ദിവസം ഇന്ത്യൻ യുവാവ് അമേരിക്കയിൽ മരിച്ച നിലയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


