16
Sep 2026
Wed
16 Sep 2026 Wed

രഹസ്യബന്ധം പിടികൂടാനെത്തിയ കാമുകിയെ കാറിന്റെ ബോണറ്റിൽ കിടത്തി കാമുകന്റെ പാച്ചിൽ. ലഖ്‌നൗവിലെ ഗോമതി നഗറിലെ ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് സംഭവം. വാഹനത്തിനു മുന്നിൽ കയറിനിന്ന കാമുകിയെ അവ​ഗണിച്ച് കാമുകൻ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ കാമുകി ബോണറ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു വനിതാ സുഹൃത്തിനൊപ്പം യുവാവ് പാർക്കിലെത്തിയതറിഞ്ഞാണ് കാമുകി സ്ഥലത്തെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ യുവാവ് കാറിൽ കയറി അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും കാമുകി വാഹനം തടയുകയുമായിരുന്നു.

കുറച്ച് സമയത്തിന് ശേഷം യുവാവ് വേഗം കൂട്ടിയതോടെ യുവതി കാറിന്റെ മുൻഭാഗത്തുനിന്ന് താഴേക്ക് വീണു. തുടർന്ന് യുവാവ് വാഹനം ഓടിച്ചുപോവുകയും ചെയ്തു. സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

ALSO READ:മനുഷ്യ മസ്തിഷ്ക കോശങ്ങളുമായി എലികൾ; മസ്തിഷ്ക രോഗപഠനത്തിൽ നിർണായക മുന്നേറ്റം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക