03
Dec 2024
Mon
03 Dec 2024 Mon
6 member committee will investigate christmas exam question papers

എസ്എസ്എല്‍സി, പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബില്‍ ചോര്‍ന്ന സംഭവം അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ ആറംഗസമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗസമിതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉന്നതതല യോഗത്തിലാണ് അന്വേഷണത്തിനന് തീരുമാനമായത്. ഒരുമാസത്തിനകം അന്വേഷണം റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസമന്ത്രിക്ക് നല്‍കണം. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പോലീസും വിദ്യാഭ്യാസ വകുപ്പും വിഷയം അന്വേഷിക്കുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകള് യുട്യൂബ് ചാനല് വഴി പുറത്തുവന്നത്.

READ ALSO: എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ചോര്‍ന്നു; പിന്നില്‍ എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലോ? അന്വേഷണം ആരംഭിച്ച് സര്‍ക്കാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക