16
Apr 2023
Tue
16 Apr 2023 Tue

മുംബൈ: കളിക്കുന്നതിനിടെ തിളച്ച എണ്ണയില്‍ വീണ് ആറുവയസ്സുകാരി മരിച്ചു. മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലാണ് സംഭവം. വൈഷ്ണവി സമാധാന്‍ പവാര്‍ ആണ് മരിച്ചത്. ബാലികയുടെ പിതാവ് നടത്തുന്ന ഭക്ഷ്യശാലയിലാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളിക്കുന്നതിനിടെ കുട്ടി നിലതെറ്റി തിളച്ച എണ്ണയിരിക്കുന്ന കുട്ടകത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ പിതാവ് ഉടന്‍ തന്നെ മകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക