17കാരനുമായി അമ്മയുടെ അവിഹിതബന്ധം നേരില്‍ക്കണ്ട ആറുവയസ്സുകാരിയെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഹാഥ്രസിലാണ് സംഭവം. മുപ്പതുകാരിയാണ് കാമുകനൊപ്പം ചേര്‍ന്ന് മകളെ കൊന്നത്.
|
സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഉര്‍വ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ മുതല്‍ ഉര്‍വയെ കാണാതായിരുന്നു. വീട്ടില്‍ ആഘോഷ പരിപാടിക്കിടെ കുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 1.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കിണറില്‍ നിന്ന് കണ്ടെത്തിയത്. കഴുത്തില് തുണി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ് മോര്‍ട്ടത്തിലാണ് കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊന്നതെന്നു വ്യക്തമാവുകയും പിന്നാലെ നടത്തിയ ചോദ്യംചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയുമായിരുന്നു.
മൂന്നുമാസമായി 17കാരനുമായി അവിഹിത ബന്ധത്തില്‍ ആയിരുന്നു യുവതി. ആഘോഷ പരിപാടികള്‍ക്ക് കാമുകനെയും പെണ്‍കുട്ടി ക്ഷണിച്ചിരുന്നു. വീട്ടില്‍ വച്ച് അമ്മയെയും കാമുകനെയും മകള്‍ അരുതാത്ത നിലയില്‍ കാണുകയായിരുന്നു. ഈ വിവരം അച്ഛനോടു പറയുമെന്ന് മകള്‍ പറഞ്ഞതോടെ കൊലപാതകം നടത്തിയെന്നാണ് അമ്മയുടെ കുറ്റസമ്മതം. കാമുകന്റെ സഹായത്തോടെ മകളെ കൊന്ന ശേഷം മൃതദേഹം കിണറിലേക്ക് തള്ളിയിടുകയായിരുന്നു.
പ്രാണവെപ്രാളത്തിനിടെ മകള്‍ അമ്മയുടെ കൈയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ കയ്യിലെ മുറിവിനേക്കുറിച്ചുണ്ടായ ചോദ്യമാണ് യുവതിയെ കുടുക്കിയത്.
ALSO READ: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





