തൃശൂര്‍ കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള നാലു പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ നുഹ്‌മാന്‍ , സീനിയര്‍ സിപിഒമാരായ ശശിധരന്‍, സിപിഒമാരായ കെജെ സജീവന്‍, എസ് സന്ദീപ് എന്നിവര്‍ക്കെതിരേയാണ് നടപടി. ഇവര്‍ക്കെതിരേ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു. എല്ലാ രേഖകളും ഹാജരാക്കാന്‍ ഐജി രാജ്പാല്‍ മീണയാണ് ഉത്തരവിട്ടത്.
|
തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപോര്‍ട്ടില്‍ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നു. പോലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനില്‍ വച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിയമപോരാട്ടത്തിലൂടെ പുറത്തുകൊണ്ടുവന്നപ്പോഴാണ് പോലീസ് ക്രൂരത പുറത്തായത്. പോലീസ് നടപടിയില്‍ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് മര്‍ദ്ദനമേറ്റ സുജിത്ത്. പോലീസ് മര്‍ദ്ദനത്തില്‍ യുവാവിന്റെ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്.
ALSO READ: പിജി പരീക്ഷയില്‍ തോറ്റതിന് ഡോക്ടര്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു


