ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ 60 കാരൻ അറസ്റ്റിൽ. ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രെയിനിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.എൻ.എസ്.എ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത വിവരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.പി.സി സെക്ഷൻ 507 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
|
കഴിഞ്ഞ വർഷം ഭാരത് ജോഡോ യാത്രക്കിടെയാണ് ഇയാൾ രാഹുൽ ഗാന്ധിക്ക് ഭീഷണി കത്തയച്ചത്. മധ്യപ്രദേശിൽ യാത്ര എത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. രാഹുൽ ഗാന്ധിയെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. ഇൻഡോറിലെ ബേക്കറിക്ക് സമീപത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. പക്ഷേ രാഹുൽ ഗാന്ധിക്ക് ഇയാൾ ഭീഷണിക്കത്ത് അയക്കാനിടയായ സാഹചര്യം ഇനിയും വ്യക്തമല്ല. 2022 നവംബറിലാണ് ഇയാൾ ഭീഷണിക്കത്ത് അയച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





