ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ നടുക്കി തീപ്പിടിത്തം. ഡല്‍ഹിയില്‍കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. (7 Babies Killed, Some Critical After Huge Fire At Delhi Children’s Hospital)
|
ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ ആശുപത്രിയിലാണ് സംഭവം. തീയണയ്ക്കാനായി ഒമ്പത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് കുതിച്ചെത്തി. ഞായറാഴ്ച്ച പുലര്‍ച്ചയോടെയാണ് തീ അണയ്ക്കാനായത്.
12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിന്ന് രക്ഷിച്ചുവെങ്കിലും ഇതില്‍ ഏഴ് പേര്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മറ്റ് ആറ് കുട്ടികള്‍ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.
#WATCH | Delhi: A massive fire broke out at a New Born Baby Care Hospital in Vivek Vihar
As per a Fire Officer, Fire was extinguished completely, 11-12 people were rescued and taken to hospital and further details are awaited.
(Video source – Fire Department) https://t.co/lHzou6KkHH pic.twitter.com/pE95ffjm9p
— ANI (@ANI) May 25, 2024
ഡല്‍ഹി സഹാദ്ര ഏരിയയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലും ശനിയാഴ്ച തീപിടത്തമുണ്ടായി. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് 13 പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷിച്ചത്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ പല ഭാഗത്തും തീപ്പിടിത്തം പതിവായിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 24 പേര്‍ കൊല്ലപ്പെട്ട ദിവസം തന്നെയാണ് ഡല്‍ഹിയിലെ ആശുപത്രിയിലും തീപിടിത്തമുണ്ടായത്.





