30
Apr 2026
Mon
30 Apr 2026 Mon
7 year old girl dies after fallen from stair

വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് ഏഴുവയസ്സുകാരി മരിച്ചു. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീര്‍-സുബ്ഹാന ദമ്പതികളുടെ മകള്‍ തസ്നിയ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കോണിപ്പടിയില്‍ നിന്ന് വീണ് തസ്‌നിയയ്ക്കു ഗുരുതരമായി പരിക്കേറ്റത്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായര്‍ രാത്രിയോടെ കുട്ടി മരിക്കുകയായിരുന്നു. കരങ്കപ്പാറ ജി.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് തസ്നിയ. സഹോദരങ്ങള്‍: തമീം, തബ്ഷീറ, തന്‍വീറ.

ALSO READ: കിളിമാനൂരില്‍ 15കാരിയെ പീഡിപ്പിച്ചുവന്ന അമ്മയുടെ കാമുകന്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക