17
Apr 2025
Sat
17 Apr 2025 Sat
7,000 new jobs in Dubai: Property developer to hire by end of the year

ദുബായ്: ദുബായ് ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ ഭീമനമായ അസീസി ഡെവലപ്‌മെന്റ്‌സിന് ഈ വര്‍ഷം 7,000 പുതിയ ജീവനക്കാരെ ആവശ്യമുണ്ട്. വെള്ളിയാഴ്ചയാണ് തങ്ങളുടെ വരും ദിസങ്ങളിലെ പദ്ധതി കമ്പനി വെളിപ്പെടുത്തിയത്. 2007 ലെ ഏഴ് ജീവനക്കാരുടെ ടീമില്‍ നിന്ന് 2025 ഏപ്രിലോടെ തങ്ങളുടെ തൊഴില്‍ ശക്തി 35,978 പ്രൊഫഷണലുകളും നിര്‍മ്മാണ തൊഴിലാളികളുമായി വളര്‍ന്നുവെന്ന് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം ഇതുവരെ മാത്രം അസീസി 1,620 പുതിയ പ്രൊഫഷണല്‍ സ്റ്റാഫ് അംഗങ്ങളെയാണ് നിയമിച്ചത്. 2017ല്‍ 120 പേരാണ് അസീസിയില്‍ ജോലിക്കാരായി ഉണ്ടായിരുന്നത്. 2019ല്‍ അത് 350 ആയി വര്‍ദ്ധിച്ചു. 2022 ആകുമ്പോഴേക്കും 3,600 ആയി. ഏകദേശം 6,000 വൈറ്റ്‌കോളര്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഏകദേശം 36,000 പേരാണ് അസീസിക്ക് കീഴിലുള്ളത്.

ഞങ്ങളുടെ ടീം ഞങ്ങളുടെ വിജയത്തിന്റെ മൂലക്കല്ലാണെന്നും നവീകരണം, ഗുണനിലവാരം, ഉപഭോക്തൃആദ്യ സമീപനം എന്നിവയാണ് ഞങ്ങളുടെ സവിശേഷതയെന്നും അസീസി ഡെവലപ്‌മെന്റ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വൈസ് അസീസി പറഞ്ഞു.
യൂറോപ്യന്‍ വിപണികളിലും അതിനപ്പുറത്തും പരിചയസമ്പന്നരായ കൂടുതല്‍ പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതല്‍ ഭൂഖണ്ഡങ്ങളിലുടനീളം തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി അവിടെ പദ്ധതികള്‍ വികസിപ്പിക്കാനും ഹോസ്പിറ്റാലിറ്റി ലംഗം വികസിപ്പിക്കാനും പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

കമ്പനിക്ക് നിലവില്‍ ഏകദേശം 150,000 യൂണിറ്റുകള്‍ നിര്‍മ്മാണഘട്ടത്തിലാണ്. എംബിആര്‍ സിറ്റി, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് ഹെല്‍ത്ത്‌കെയര്‍ സിറ്റി, ദുബായ് സൗത്ത്, അറേബ്യ നഗരം, അല്‍ ഫുര്‍ജാന്‍, സ്റ്റുഡിയോ സിറ്റി, സ്‌പോര്‍ട്‌സ് സിറ്റി, ഡൗണ്ടൗണ്‍ ജെബല്‍ അലി എന്നിവിടങ്ങളിലെ ലോകോത്തര പ്രോപ്പര്‍ട്ടികള്‍ വികസിപ്പിച്ചത് അസീസിയാണ്.

2025ല്‍ ദുബായിയുടെ റിക്രൂട്ട്‌മെന്റ് രംഗത്ത് പോസിറ്റീവ് തരംഗമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. സാങ്കേതികവിദ്യ, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ് എന്നീ രംഗത്താണ് ഏറ്റവുമധികം നിയമനങ്ങള്‍ നടക്കുന്നത്. ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, എഐ, മെഷീന്‍ ലേണിംഗ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിവിധ എഞ്ചിനീയറിംഗ് മേഖലകള്‍ തുടങ്ങിയ മേഖലകളിലും ഡിമാന്‍ഡ് കൂടുതലാണ്.

7,000 new jobs in Dubai: Property developer to hire by end of the year