ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ എട്ടു മരണം. മുന്നൂറോളം പേര്‍ക്ക് പരിക്ക്. തിങ്കള്‍ രാവിലെ ഇസ്രായേലിലെ വിവിധ നഗരങ്ങളിലായി അഞ്ചോളം മേഖലകളിലായാണ് ഇറാന്റെ മിസൈലുകള്‍ പതിച്ചത്.
|
പെറ്റ ടിവ്കയില്‍ നാലും, ഹൈഫയില്‍ മൂന്നും, ബനി ബ്രാക്കില്‍ ഒരാളുമാണ് മരിച്ചത്. 287 പേരാണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നതെന്നും ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെല്‍ അവീവില്‍ പതിച്ച രണ്ട് മിസൈലുകള്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. നിരവധി പരിക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ ടെഹ്‌റാന്റെ വ്യോമ മേഖലയുടെ നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട ഇസ്രായേല്‍ സേന ജനം ഇവിടെ നിന്ന് ഉടന്‍ ഒഴിഞ്ഞുപോവണമെന്നും ആവശ്യപ്പെട്ടു. ടെഹ്‌റാനിലെ വിവിധ ഇടങ്ങളില്‍ നിന്ന് സ്‌ഫോടനശബ്ദം കേള്‍ക്കുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ALSO READ: ഇസ്രായേലിന്റെ ‘പെന്റഗണിലും’ ഇറാന്‍ ആക്രമണം; പ്രതിരോധ സേനാ ആസ്ഥാനത്ത് അമ്പരപ്പ്



