27
Jul 2024
Sat
27 Jul 2024 Sat
8 from a family dies after car falls into gorge

കാർ കൊക്കയിലേക്ക് വീണ് ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു. ജമ്മുകശ്മീരിലെ അനന്ത് നാ​ഗ് ജില്ലയിലാണ് അപകടം. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്. പോലീസുകാരനും രണ്ട് സ്ത്രീകളുമാണ് മരിച്ച മറ്റു മൂന്നു പേരെന്ന് അധികൃതർ അറിയിച്ചു. ആറിനും 16നും ഇടയിൽ പ്രായമുള്ളവരാണ് കുട്ടികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിഷ്ത്വറിൽ നിന്ന് മർവ വഴി സിൻതാൻ ടോപ്പിലേക്കു പോവുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. എട്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വാഹനവും പൂർണമായി തകർന്നു.

മിനി ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

കാറും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

അന്ത്യയാത്രയും ഒന്നിച്ച്; താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ച ഒരു കുടുംബത്തിലെ 12 പേർക്കായി ഒറ്റ ഖബർ