21
Apr 2024
Sun
21 Apr 2024 Sun
8 year old girl dies on her birthday after pillar falls on her

പിറന്നാള്‍ ദിവസം തൂണ്‍ ദേഹത്തേക്ക് മറിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ ചിന്‍ഹാട്‌സിലെ പാസി ടോല മേഖലയിലാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തൂണാണ് ശ്രുതി രാവത്ത് എന്ന ബാലികയുടെ ദേഹത്തേക്ക് മറിഞ്ഞുവീണത്. വൈകീട്ട് കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് വീട്ടുകാര്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.(8 year old girl dies on her birthday after pillar falls on her)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാരമുള്ള തൂണ്‍ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ശ്രുതിയെന്നും പെണ്‍കുട്ടിയുടെ പിതാവ് സ്വകാര്യ യാത്രാ ഏജന്‍സിയില്‍ ഡ്രൈവറാണെന്നും പൊലീസ് പറഞ്ഞു.