24
May 2026
Sun
24 May 2026 Sun
85 year old woman found murdered inside home in Wayanad

വയനാട്ടില്‍ 85കാരി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടത്തറ ചെന്നലോട് വൈപ്പടി കുത്തിനി വീട്ടില്‍ ഫാത്തിമയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ തനിച്ചാണ് ഫാത്തിമ താമസിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫാത്തിമ ധരിച്ചിരുന്ന ആഭരണങ്ങള്‍ കവരാനെത്തിയ ആളാണ് കൊലപാതകത്തിനു പിന്നില്‍.പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മോര്‍ച്ചറിയിലേക്കു മാറ്റുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വിട്ടുനല്‍കും. ഫോട്ടോഗ്രാഫറായ കുത്തിനി ഉസ്മാന്‍ മകനാണ്.

ALSO READ: സുപ്രിംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരന്‍ ജയില്‍മോചിതനായി; അധികൃതര്‍ വിവരമറിയുന്നത് എട്ടുവര്‍ഷത്തിനുശേഷം