24
Dec 2025
Sun
24 Dec 2025 Sun
9 killed in Sydney shooting

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂതരുടെ ആഘോഷത്തിനു നേരെയുണ്ടായ വെടിവയ്പില്‍ 9 മരണം. തോക്കുധാരികളായ രണ്ടുപേരാണ് വെടിവയ്പ് നടത്തിയത്. അമ്പതോളം തവണയാണ് ഇരുവരും നിറയൊഴിച്ചത്. പോലീസ് നടത്തിയ തിരിച്ചടിയില്‍ അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രണ്ടാമന്‍ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. പോലീസുകാരടക്കം 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

whatsapp സിഡ്‌നിയില്‍ ജൂതരുടെ ആഘോഷത്തിനു നേരെയുണ്ടായ വെടിവയ്പില്‍ 9 മരണം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തില്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ് ഞെട്ടല്‍ രേഖപ്പെടുത്തി. പ്രാദേശിക സമയം രാത്രി 7.47നായിരുന്നു ആക്രമണമുണ്ടായതെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു.

ജൂത ആഘോഷമായ ഹനുക്കയുടെ ആരംഭത്തോടനുബന്ധിച്ച് നൂറുകണക്കിന് പേരാണ് ബോണ്ടി ബീച്ചില്‍ തടിച്ചുകൂടിയിരുന്നത്. അതേസമയം അക്രമികള്‍ ആരാണെന്നതു സംബന്ധിച്ച വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

ALSO READ: നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തും