22
Apr 2023
Tue
22 Apr 2023 Tue

മക്ക: മാതാവിനൊപ്പം ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന്‍ കുഴഞ്ഞുവീണു മരിച്ചു.
കാരശ്ശേരി കക്കാട് സ്വദേശി മുക്കന്‍തൊടി അബ്ദുറഹ്മാന്‍(9) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്പന്‍ കുരുങ്ങനത്ത് ഖദീജയോടൊപ്പം ഉംറയ്ക്കെത്തിയതായിരുന്നു അബ്ദുറഹ്മാൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും കുട്ടികള്‍ക്കായുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും
മരണം സംഭവിക്കുകയായിരുന്നു.

ഹാഇലില്‍ ജോലിചെയ്യുന്ന പിതാവ് മുക്കന്‍തൊടി നാസര്‍ മക്കയില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.